തിരുവനന്തുപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്‌നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന്‌ ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മണിക്കൂറുകളായി അരിവാങ്ങാനായി പലയിടത്തും ആളുകള്‍ റേഷന്‍ കടയില്‍ ക്യൂവില്‍ നില്‍ക്കുകയാണ്. ഇതോടെ മാസാവസാനം റേഷന്‍ വാങ്ങാനുള്ളവര്‍ പ്രതിസന്ധിയിലായി. ഇടയ്ക്ക് ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. രാവിലെ മുതല്‍ റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *