തിരുവനന്തപുരം: മാനന്തവാടിയിൽ നിന്ന് പിടികൂടിയ കട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. തികച്ചും നടുക്കുന്ന വാർത്തയാണ് കേൾക്കുന്നത്. കേരളവും കർണാടകയും സംയുക്തമായി പോസ്റ്റ്മോർട്ടം നടത്തും. ഉന്നതതല അന്വേഷണം നടത്തും. വെറ്റിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തുമെന്നും സുതാര്യമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെയാണ് മാനന്തവാടി ന​ഗരത്തെ ഭീതിയിലാഴ്‌ത്തി ആന വിലസിയത്. കർണാടക സർക്കാരിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നു തണ്ണീർക്കൊമ്പൻ. തുടർന്ന് ഇന്നലെയാണ് ആനയെ ബന്ദിപ്പൂർ വനത്തിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് ചരിഞ്ഞതെന്ന് കർണാടക വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

20 ദിവസത്തിനിടെ രണ്ട് മയക്കുവെടി ദൗത്യത്തിനാണ് തണ്ണീർക്കൊമ്പൻ ഇരയായതെന്നാണ് വിവരം. ഇതിന് പുറമേ ആനയുടെ കാലിൽ സാരമായ പരിക്കും മുഴയും ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്താണ് മരണകാരണമെന്ന് വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ വ്യക്തമാക്കാൻ സാധിക്കുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *