പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നു തീരുകയാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇങ്ങനെവന്നാല്‍ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. തീയതി നീട്ടുന്നതായി ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല.
അതിനാല്‍ ഇന്ന് തന്നെ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാം. പാന്‍ അസാധുവായാല്‍ 30 ദിവസത്തിനകം 1000 രൂപ നല്‍കി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല.
ആധാറുമായി പാൻ കാർഡിനെ ലിങ്ക് ചെയ്യേണ്ടതിങ്ങനെ
പാന്‍ ലിങ്ക് ചെയ്യാന്‍ http://www.incometax.gov.in വെബ്സൈറ്റിൽ പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാണു ബന്ധിപ്പിക്കേണ്ടത്. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ പാൻ കാർഡ് സേവാ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് ഓതന്റിക്കേഷൻ വഴി നടപടികൾ പൂർത്തിയാക്കാം.
ആധാറുമായി പാൻ കാർഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവർക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓൺലൈൻ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.