2015-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമം തമിഴ്നാട്ടിൽ റീറിലീസ് ചെയ്തു. നിവിൻ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരെ അണിനിരത്തി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സൗത്ത് ഇന്ത്യ ഒട്ടാകെ ട്രെൻഡ്സെറ്ററായി മാറിയിരുന്നു. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം തമിഴ്നാട്ടിൽ 200 ദിവസം ഓടിയിരുന്നു.
വാലൻ്റൈൻസ് ഡേയോട് അനുബന്ധിച്ചാണ് തമിഴ്നാട്ടിൽ പ്രേമം റീറിലീസ് ചെയ്തിരിക്കുന്നത്. നിരവധി തിയേറ്ററുകളിലായി വൻ രീതിയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. കൊട്ടും പാട്ടും ആരവവുമായി ആഘോഷമായിട്ടാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്. തിയേറ്ററുകാരും വലിയ ആവേശത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ഈ അടുത്ത കാലത്ത് തമിഴ്നാട്ടിൽ നിരവധി പഴയകാല ചിത്രങ്ങൾ റീറിലീസ് ചെയ്യുകയും വിജയം കുറിക്കുകയും ചെയ്തിരുന്നു.