ദുബായ്: ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍. 25 കോടി രൂപ ബമ്പര്‍ സമ്മാനവും ദിവസേന നറുക്കെടുപ്പിലൂടെ നിരവധി വിജയികള്‍ക്ക് ക്യാഷ് പ്രൈസും നല്‍കുന്ന ബോചെ വിന്‍ ലോട്ടറി ബിസിനസ് മാനേജ് ചെയ്യുന്നതിനും ബോചെ ടീ മാര്‍ക്കറ്റിങ്ങിനുമായി ഫുള്‍ടൈം, പാര്‍ട്‌ടൈം അടിസ്ഥാനത്തില്‍  സ്റ്റാഫുകളെ  ഉടന്‍ നിയമിക്കുന്നു.  
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍മാര്‍, ടീം ലീഡേഴ്‌സ്, ജി.എം. ഓപ്പറേഷന്‍സ്, ജി.എം. സെയില്‍സ്, ജി.എം. മാര്‍ക്കറ്റിംഗ്, സിഇഒ എന്നീ തസ്തികകളിലേക്കാണ് അവസരം. 
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇയില്‍ 2000 മുതല്‍ 13000 ദിര്‍ഹം വരെയും ഇന്ത്യയില്‍ 50000 മുതല്‍ 3 ലക്ഷം രൂപ വരെയും ശമ്പളവും അതോടൊപ്പം ഇന്‍സെന്റീവും ലഭിക്കും. 
എഫ്എംസിജി, ഐടി, റാഫിള്‍ ഡ്രോ എന്നീ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം. 
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ +971 507 163 754 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുകയോ hr@vitamintea.ae എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുകയോ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bochewin.ae  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *