ഡല്‍ഹി: കേന്ദ്ര ബജറ്റ് 2024 അവതരിപ്പിക്കുന്നതിനിടയിൽ ലക്ഷദ്വീപിനെക്കുറിച്ച് പരാമർശിച്ച് മന്ത്രി നിർമ്മല സീതാരാമൻ.
വിനോദസഞ്ചാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ്  ധനമന്ത്രി നിർമ്മല സീതാരാമൻ ലക്ഷദ്വീപിനെ കുറിച്ച് പരാമർശിച്ചത്. മാലിദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്ര തർക്കത്തിനിടയിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ലക്ഷദ്വീപ് ബജറ്റ് പരാമർശങ്ങളിൽ ഇടംപിടിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. 
“ആഭ്യന്തര ടൂറിസത്തിൻ്റെ ആവശ്യകത പരിഹരിക്കുന്നതിനായി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ തുറമുഖങ്ങൾ നിർമ്മിച്ച് അവയെ ബന്ധിപ്പിക്കുകയും ടൂറിസത്തിനായി അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ 2024ലെ ഇടക്കാല ബജറ്റിന് അംഗീകാരം നൽകി. പാർലമെൻ്റിൽ ഇടക്കാല ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള മന്ത്രിസഭാ യോഗമാണ് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്നത്.
ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ധനമന്ത്രിയെന്ന നിലയിൽ സീതാരാമൻ്റെ ആറാമത്തെ ബജറ്റാണിത്. മോദി സർക്കാരിൻ്റെ രണ്ടാം ടേമിലെ അവസാന ബജറ്റുമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed