മകൻ അയാന് അർബുദം സ്ഥിരീകരിച്ചിട്ട് പത്തുവർഷമായെന്നും അവനാണ് ഇപ്പോള്‍ തന്‍റെ ഹീറോയെന്നും നടൻ ഇമ്രാൻ ഹഷ്മി. ഹൃദയം തൊടുന്നൊരു കുറിപ്പിലൂടെയാണ് ഇമ്രാൻ മകന്‍റെ അർബുദത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പങ്കുവച്ചത്. അയാനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പമാണ് താരം കുറിപ്പുമായെത്തിയത്. 2014ല്‍ ഇതേ ദിവസമാണ് മകൻ അയാന് കാൻസർ സ്ഥിരീകരിച്ചതെന്നും 2019-ല്‍ അയാൻ കാന്‍സർ വിമുക്തനായെന്നും ഇമ്രാൻ പറയുന്നു.
അയാന് കാൻസർ രോഗനിർണയം നടത്തിയിട്ട് ഇന്നേക്കു പത്ത് വർഷമാകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടം, എന്നാല്‍ വിശ്വാസവും പ്രതീക്ഷയും കൊണ്ട് ഞങ്ങള്‍ അതിനെ മറികടന്നു.
അതിലും പ്രധാനമായി, അവൻ അതിനെ മറികടക്കുകയും ശക്തമായി നിലകൊള്ളുകയും ചെയ്തു എന്നതാണ് എടുത്തുപറയേണ്ടത്. സ്നേഹവും പ്രാർഥനയുമായി ഞങ്ങളോടൊപ്പം നിന്നതിന് നന്ദി. ഇമ്രാൻ ഹാഷ്മി കുറിച്ചു. നാലു വയസുള്ളപ്പോഴാണ് ഇമ്രാൻ- പർവീണ്‍ ദന്പതികളുടെ മകൻ അ‍യാന് അർബുദം സ്ഥിരീകരിച്ചത്. അർബുദം ആദ്യഘട്ടത്തിലെ കണ്ടെത്തിയിരുന്നു. തുടർന്ന് 2019 ജനുവരിയില്‍ മകൻ കാൻസർ വിമുക്തനായെന്ന് താരം അറിയിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *