കുറവിലങ്ങാട്: ജനകീയകമ്മിറ്റിയുടെ ശ്രമഫലമായി ടൗണിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിക്കും. ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ഏഴിന് നടക്കും.
ഏഴിന് അഞ്ചിന് മുൻമന്ത്രി വി.എം സുധീരൻ പ്രതിമ അനാച്ഛാദനം നടക്കും. തുടർന്ന് പി.ഡി പോൾ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനവും വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തുടങ്ങിയവർ പ്രസംഗിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ചെയർമാനും ഡോ. ജോസ് മാത്യു കൺവീനറുമായുള്ള സമിതിയാണ് ഗാന്ധിപ്രതിമ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചത്.
ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ടൗണിൽ ബസ് സ്റ്റാൻഡിൽ ഗാന്ധിപ്രതിമ സ്ഥാപിക്കുന്നത്. 14 ലക്ഷം രൂപയാണ് പ്രതിമസ്ഥാപിക്കുന്നതിനായി ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടേയും സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് സാമ്പത്തികസമാഹരണം നടത്തുന്നത്.
101 അംഗസമിതിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 9.5 അടി ഉയരമുള്ള പ്രതിമ ഉണ്ണി കാനായിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഡോ. ജോസ് മാത്യു അറിയിച്ചു.