കുവൈറ്റ്‌: കുവൈത്തിൽ തുറസ്സായ  സ്ഥലങ്ങളിലെ ബാർബിക്യൂയിംഗ് മൂന്നിടങ്ങൾ നിര്ണയിച്ചുകൊണ്ട് മുനിസിപ്പാലിസിറ്റിയുടെ ഉത്തരവ്.മുനിസിപ്പൽ  ഡയറക്ടർ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ആണ് ടൂറിസം പ്രോജക്ട്സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നിടങ്ങളിൽ ബാർബിക്യൂയിംഗ്  അനുമതി നൽകിയത്.
മേഗാന റെസ്റ്റോറൻ്റിന് പിന്നിൽ, ബർഗർ കിംഗ് -പിസ്സ ഹട്ട് റെസ്റ്റോറൻ്റുകൾക്ക് പിന്നിൽ , വില്ല ഫൈറൂസ് റെസ്റ്റോറൻ്റിന് പിന്നിൽ എന്നീ സ്ഥലങ്ങളിലാണ് പൊതുജനങ്ങൾക്ക് മാസം ചുട്ടു പാകം ചെയ്യാനുള്ള അനുമതിയുള്ളത്.  
അതെ സമയം അൽ അഖില ബീച്ചിലും അൽ  ഖിറാൻ പാർക്കിലും കമ്പനിയുമായി ബന്ധപ്പെട്ട അംഗങ്ങൾക്ക് മാത്രം ശവ്വായ നിർമാണത്തിന് അനുമതി നൽകും. എല്ലാ ദിവസവും ഉച്ചക്ക് 12 മണിമുതൽ  വൈകുന്നേരം നാലുമണി വരെ ആണ് ഇതിന് അനുമതിയുണ്ടാവുകയെന്നും ദബ്ബൂസ് പറഞ്ഞു.  
സാധാരണ എല്ലാ വർഷവും നവംബർ 1 മുതൽ മാർച്ച് 31 വരെ ആണ് പൊതുഇടങ്ങളിൽ ഇത്തരം ആസ്വാദനങ്ങൾ അനുവദിക്കാറുള്ളത്. കുവൈത്ത് ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളിൽ ശൈത്യ കാലങ്ങളിൽ തണുപ്പ് ആസ്വദിക്കുന്നതിന്റെ ഭാഗമായി ആളുകൾ വീടുകൾക്ക് പുറത്തുള്ള ഇടങ്ങളിൽ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുക പതിവാണ്.
എന്നാൽ ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്ന തരത്തിൽ എല്ലാ ഇടങ്ങളിലും മാംസം ചുടൽ ആരംഭിച്ചപ്പോഴാണ് മുനിസിപ്പാലിറ്റി ഇടപെട്ടതും പ്രത്യേക സ്ഥലങ്ങളും സമയവും ഇതിനായി നിർണയിച്ച് നൽകിയതും .

By admin

Leave a Reply

Your email address will not be published. Required fields are marked *