ചെന്നൈ-നടി തമന്ന ഭാട്ടിയയും വിജയ് വര്‍മയും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് ഇരുവരും സ്ഥിരീകരിച്ചത്. ലസ്റ്റ് സ്റ്റോറീസ് 2 താരം തമന്ന ആദ്യമായാണ് വിജയ് വര്‍മയുമായി റിലേഷന്‍ഷിപ്പിലാണെന്ന് തുറന്ന് സമ്മതിക്കുന്നത്. ഒരു ദേശീയ ചാനലുമായുള്ള എക്‌സ്‌ക്ലൂസീവ് ചാറ്റില്‍ തമന്ന കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. കാമുകന്‍ വിജയ് വര്‍മ, സംവിധായകന്‍ സുജോയ് ഘോഷ് എന്നിവരോടൊപ്പമാണ് തമന്നയും പരിപാടിയില്‍ പങ്കെടുത്തത്. റാപ്പിഡ് ഫയര്‍ റൗണ്ടിലും ചോദ്യങ്ങള്‍ക്ക് തമന്ന മറുപടി നല്‍കി.
ഞങ്ങള്‍ മൂവരോടും ചോദിച്ച ആദ്യത്തെ ചോദ്യങ്ങളിലൊന്ന് വിരസമായ ഒരു ദിനത്തില്‍ ഒരുമിച്ചിരുന്നിട്ടുണ്ടോ എന്നായിരുന്നു. അതെ എന്ന് തമന്നയും അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് വിജയ് വര്‍മയും പറഞ്ഞു. എന്നാല്‍ അതില്‍ കാമത്തിന് ഒരു പങ്കുമുണ്ടായിരുന്നില്ലെന്നും വിജയ് വര്‍മ കൂട്ടിച്ചേര്‍ത്തു. ആദ്യ ഡേറ്റില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, സുജോയ് പറഞ്ഞത് ഇങ്ങനെ- ‘ഞാന്‍ അത്രക്ക് ഭാഗ്യവാനല്ല, ഒരു ശരാശരി ഇടത്തരം കുടുംബത്തില്‍ നിന്നാണ് വന്നത്, എനിക്ക് എല്ലാത്തിനും വേണ്ടി പോരാടണം. എനിക്ക് ഒന്നും എളുപ്പമായി കിട്ടിയിട്ടില്ല”- എന്നാണ്.ഇതേ ചോദ്യത്തിന് തുടര്‍ന്ന് മറുപടി പറഞ്ഞത് ബാഹുബലി താരം തമന്നയായിരുന്നു. ആദ്യ ഡേറ്റിങ്ങില്‍ അത്തരമൊരു കാര്യം സംഭവിച്ചിട്ടില്ലെന്നായിരുന്നു തമന്നയുടെ മറുപടി. എനിക്ക് അങ്ങനെ സംഭവിച്ചിരിക്കാമെന്ന് അല്‍പനേരം ആലോചിച്ചശേഷം മറുപടി നല്‍കിയ വിജയ് വര്‍മ പറഞ്ഞു. പൊതുസ്ഥലത്ത് സ്നേഹപ്രകടനം നടത്തിയിട്ടുണ്ടെന്നും ഇരുവരും സമ്മതിച്ചു.
തമന്നയും വിജയ് വര്‍മയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 2. വിജയ്യും സുജോയ്യും കാരണമാണ് ഈ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിച്ചതെന്നും തമന്ന പറഞ്ഞു. ”വ്യത്യസ്തവും ശക്തവുമായ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്ന ഒരു നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ തീര്‍ച്ചയായും കരുതി, അദ്ദേഹം ചില കഥാപാത്രങ്ങളെ സമീപിക്കുന്ന രീതി പോലും അദ്ഭുതകരമാണ്. പഴയ കാല പ്രകടനങ്ങളും കണ്ടിരുന്നു. ഈ പ്രൊജക്ടില്‍ എനിക്ക് ചെയ്യാന്‍ ഒന്നുമില്ലെങ്കില്‍ പോലും ഇവരില്‍ നിന്നും എന്തെങ്കിലും പഠിക്കാനാകുമെന്ന് കരുതി. അതുകൊണ്ടാണ് ഈ പ്രോജക്ടില്‍ ഞാനും പങ്കാളിയായത്”- തമന്ന പറഞ്ഞു.
ലസ്റ്റ് സ്റ്റോറീസ് 2 ഇന്ന് നെറ്റ്ഫ്ളിക്സില്‍ റിലീസായി. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
2023 June 30Entertainmentthammana bhatiavijay varmadatingSexഓണ്‍ലൈന്‍ ഡെസ്‌ക് title_en: Tamannaah Bhatia, Vijay Varma reveal if they’ve ever had sex on a first date

By admin

Leave a Reply

Your email address will not be published. Required fields are marked *