ഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന മുന്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജ് നാളെ അയോദ്ധ്യ സന്ദര്‍ശിച്ചേക്കും. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് കഴിഞ്ഞ ആഴ്ചയായിരുന്നു. പുണ്യഭൂമി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച് കേരളത്തിലേയ്ക്ക് മടങ്ങാനാണ് ജോര്‍ജിന്‍റെ പരിപാടി.
രണ്ട് ദിവസം മുമ്പ് എത്തിയ ജോര്‍ജ് ഇന്നലെ ബിജെപിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടുകൂടിയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നും ബിജെപി പ്രാഥമിക അംഗത്വം സ്വീകരിച്ചത്.
മകന്‍ ഷോണ്‍ ജോര്‍ജും മറ്റൊരു ജനപക്ഷം നേതാവും ജോര്‍ജിനൊപ്പം ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഇതിനുശേഷം ബിജെപി ആസ്ഥാനത്ത് കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തില്‍ മലയാളികളായ കേന്ദ്ര സഹ മന്ത്രിമാര്‍ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, മലയാളി യുവ നേതാവ് അനില്‍ കെ ആന്‍റണി എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രസമ്മേളനം നടത്തിയത്.
നാളെ തുടര്‍ന്നും ഡല്‍ഹിയില്‍ തങ്ങുന്ന ജോര്‍ജ് വ്യാഴാഴ്ച അയോദ്ധ്യയിലെ പുതിയ രാമക്ഷേത്രം സന്ദര്‍ശിച്ച് ആയിരിക്കും കേരളത്തിലേയ്ക്ക് മടങ്ങുക.