ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൺ ഡാന്യുബ് സ്പോർട്സ് വേൾഡിൽ രാവിലെ ഡബ്ല്യുഎംസി ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മിഡിലീസ്റ്റ് റീജിയൺ സ്പോർട്സ് മീറ്റ് ഉത്‌ഘാടനം ചെയ്‌തു. ചടങ്ങിൽ മിഡിലീസ്റ്റ് റീജിയൺ ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സ്പോർട്സ് മീറ്റ് 2024 ന് നേതൃത്വം നൽകി.
അഞ്ഞൂറോളം കായിക താരങ്ങളാണ് മിഡിലീസ്റ്റ് റീജിയന്റെ പതിമൂന്ന് പ്രൊവിൻസുകളായ  ദുബായ്, അൽ ഐൻ, അബുദാബി, അൽകോബാർ, അജ്‌മാൻ, ബഹ്‌റൈൻ, ഫുജൈറ, കുവൈറ്റ്, ഒമാൻ, ഖത്തർ, റാസ് അൽ ഖൈമ, ഷാർജ, ഉം അൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നും പങ്കെടുത്തതെന്ന് സ്പോർട്സ് മീറ്റ് ജനറൽ കൺവീനർ സി. യു. മത്തായി അറിയിച്ചു.
സൂമ്പാ ഡാൻസോടുകൂടി ആരംഭിച്ച സ്പോർട്സ് മീറ്റ് ഇരുപത്തിയഞ്ച് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. നാല് വയസുമുതൽ എഴുപത്തിയഞ്ച് വയസുള്ളവരും വളരെ ആവേശപരമായ പങ്കാളിത്തമാണ് കാഴ്ചവെച്ചത്. ഗ്ലോബൽ പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ മിഡിലീസ്റ്റ് അംഗങ്ങൾക്കുള്ള അംഗത്വകാർഡുകൾ വിതരണം ചെയ്തു.
ഗ്ലോബൽ വൈസ് ചെയർമാൻ വർഗ്ഗീസ് പനക്കൽ, വൈസ് പ്രസിഡന്റ്‌മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ.ബിജു, മീഡിയ ഫോറം സെക്രട്ടറി വി. എസ്‌. ബിജുകുമാർ, വനിതാ ഫോറം ചെയർപേഴ്സൺ ഇസ്തർ ഐസക്, ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അറിയിച്ചു. റോഷൻ, സിജു മുവേരി, റോബിൻ ഫിലിപ്പ്, റാണി ലിജേഷ്, മിലാന, രേഷ്മ, സ്മിതാ ജയൻ എന്നിവർ കായിക മേളയ്ക്ക് ഏകോപനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *