പാരീസ് : കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഫ്രാൻസിൽ പാരീസിന്‌ ചുറ്റും കർഷകർ വേലികെട്ടി. തീവ്രവലത്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയാണ് ഈ പ്രക്ഷോഭം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ദിവസങ്ങൾക്ക് മുൻപ് തന്നെ ട്രാക്ടർ റാലിയായി കർഷകർ ആരംഭിച്ച പ്രതിഷേധം പാരീസ്‌ നഗരത്തിനുചുറ്റും തമ്പടിച്ചിരിക്കുകയാണ്‌. 
നഗരത്തിലേക്കുള്ള ഗതാഗതം വയ്‌ക്കോൽക്കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും ഉപരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ്. കർഷകരുടെ പ്രഖ്യാപനം അനുസരിച്ച് സർക്കാരിൽനിന്ന്‌ അനുകൂല തീരുമാനം ഉണ്ടാകുംവരെ പ്രതിഷേധം തുടരും.
 വിളകൾക്ക്‌ ഉചിതമായ വില, വേതനവർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയവയാണ്  കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. 

By admin

Leave a Reply

Your email address will not be published. Required fields are marked *