കൊല്ലം ഡീസന്റ്മുക്കിൽ മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡീസൻ്റ് മുക്ക്- കരിക്കോട് റോഡിലായിരുന്നു സംഭവം. മൂന്നാം ക്ലാസുകാരൻ സായി പ്രമോദിനു നേർക്ക് തെരുവുനായ പാഞ്ഞടുത്തു. കടയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ പത്തനംതിട്ടയിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.