തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനെ കോഫി ഹൗസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറി സ്വദേശി ലാല്‍ സിംഗാ(50)ണ് കോഫി ഹൗസിലെ ജീവനക്കാരുടെ വിശ്രമമുറിയില്‍ മരിച്ചത്. ബാലരാമപുരം ആറാലുംമൂട് ഇന്ത്യന്‍ കോഫി ഹൗസിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ കോഫി ഹൗസിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്ന മുറിയില്‍ ഉറങ്ങുകയായിരുന്നു. രാവിലെ നാലരയ്ക്ക് ജീവനക്കാരെത്തിയിട്ടും ലാല്‍ സിംഗിനെ കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വിശ്രമമുറിയില്‍ എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.