ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ‘ശ്രേഷ്ഠ ഭാരത’ത്തിന്റെ സുഗന്ധമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ ആദ്യ പ്രസംഗമാണ് ഇത്. പുതിയ പാര്‍ലമെന്റ് മന്ദിരം ശ്രേഷ്ഠ ഭാരതത്തിന്റെ സത്ത പ്രസരിപ്പിക്കുകയും ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മഹത്വം പ്രകടമാക്കുകയും ചെയ്യുന്നു. ജനാധിപത്യ, പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് ഉള്‍ക്കൊള്ളുന്നതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബുധനാഴ്ചയാണ് ആരംഭിച്ചത്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ നിലവിലെ ലോക്സഭയുടെ അവസാന സമ്മേളനമായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന് ചരിത്രപരമായ നേട്ടങ്ങളാല്‍ അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *