തൊടുപുഴ: വാടകയ്‌ക്കെടുത്ത് പഠനയാത്ര പോയ കെ.എസ്.ആര്‍.ടി.സി.  ബസില്‍ നിന്നുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഇരട്ടയാര്‍ സ്വദേശി ദിയ ബിജുവിനാണ് പരിക്കേറ്റത്. വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. 
കെ.എസ്.ആര്‍.ടി.സി. ബസ് വാടകയ്‌ക്കെടുത്ത് സ്‌കൂളില്‍ നിന്ന് കൊച്ചി  ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പഠനയാത്ര പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. കീരിത്തോടിനു സമീപം പകുതിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത്. 
ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കല്‍ കോളജിലുമെത്തിച്ചു. കുട്ടിക്ക് തലയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *