ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുന്‍ മന്ത്രിയുമായ അമര്‍ജീത് ഭഗത്തിന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
ഛത്തീസ്ഗഡില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള സംയുക്ത സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് അംബികാപൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ തിരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര ഏജന്‍സിയിലെ പത്തിലധികം ഉദ്യോഗസ്ഥര്‍ മുന്‍ മന്ത്രിയുടെ വസതിയിലെത്തി വീടിനുള്ളില്‍ രേഖകള്‍ പരിശോധിക്കുകയാണ്.
ഭഗത്തിന്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരില്‍ സാമ്പത്തിക ശാസ്ത്രം, സ്ഥിതി വിവരക്കണക്കുകള്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് എന്നിവയുടെ കാബിനറ്റ് മന്ത്രിയായിരുന്നു ഭഗത്.