സുരേഷ് ഗോപിയും ബിജു മേനോനും സിനിമക്കപ്പുറവും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. സുരേഷ് ഗോപി നായക വേഷത്തിൽ തിളങ്ങിയ മിക്ക സിനിമകളിലും സെക്കണ്ട് ഹീറോയായി ബിജു മേനോനും തിളങ്ങിയിട്ടുണ്ട്. കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, മിലേനിയം സ്റ്റാർസ്, എഫ്ഐആർ എന്നിവയെല്ലാം ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളാണ്. സിനിമയ്‌ക്ക് പുറമേയും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വർഷങ്ങൾക്കിപ്പുറവും ഈ സൗഹൃദം ഇന്നും ഇവർ സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് മുൻപൊരിക്കൽ ബിജു മേനോൻ പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാകുന്നത്.
താരത്തിന്റെ വാക്കുകൾ…
സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. എനിക്ക് ഒരു ചേട്ടനെ പോലെയാണ്. വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമായിരുന്നു.ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞു. അവിടുന്നങ്ങോട്ട് സുരേഷേട്ടന്റെ സിനിമകൾ ഒരുപാട് ചെയ്യാനുള്ള അവസരങ്ങൾ വന്നു. അതുപോലെ അടുപ്പം കൂടുകയും ചെയ്തു.
പേഴ്സണൽ കാര്യങ്ങളൊക്കെ സംസാരിക്കും. എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. എന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്’
