കൊച്ചി- സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ ഇറാന്‍ കപ്പലിനെ മോചിപ്പിച്ചത് ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് സുമിത്ര. ഇറാനിയന്‍ മത്സ്യബന്ധന കപ്പലില്‍ കടന്നു കയറി 17 ജീവനക്കാരെ ബന്ദികളാക്കിയ സോമാലിയന്‍ കടല്‍ക്കൊള്ള സംഘം ഇന്ത്യന്‍ കപ്പല്‍ രക്ഷാദൗത്യവുമായി എത്തിയതോടെ എല്ലാവരെയും മോചിപ്പിച്ചു.  കൊച്ചിയില്‍നിന്നു 700 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം. സൊമാലിയയുടെ കിഴക്കന്‍ തീരത്തും ഏദന്‍ ഉള്‍ക്കടലിലും കടല്‍ക്കൊള്ള വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐഎന്‍എസ് സുമിത്രക്ക് ഇറാനിയന്‍ കപ്പലായ ഇമാനില്‍ നിന്ന് അപകട സന്ദേശം ലഭിക്കുകയായിരുന്നു. ഉടനടി രക്ഷാ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യന്‍ നേവിയുടെ സായുധ സംഘം വെസ്സലിനെ സമീപിച്ചതോടെ പരിഭ്രാന്തരായ സോമാലിയന്‍ കൊള്ള സംഘം വെസ്സലില്‍നിന്ന് പിന്‍മാറുകയായിരുന്നു. മത്സ്യബന്ധന കപ്പല്‍ പിന്നീട് അണുവിമുക്തമാക്കുകയും തുടര്‍ന്നുള്ള ഗതാഗതത്തിനായി വിട്ടുനല്‍കുകയും ചെയ്തതായി നാവിക സേന അറിയിച്ചു.
 
 
2024 January 29Keralairan vesseltitle_en: ins sumitra

By admin

Leave a Reply

Your email address will not be published. Required fields are marked *