ന്യൂദല്‍ഹി- ജെ.ഇ.ഇ പ്രവേശന പരീക്ഷയില്‍ വിജയിക്കില്ലെന്ന ഭയംമൂലം പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് മാതാപിതാക്കള്‍ക്ക് കത്തെഴുതിവെച്ച് ജീവനൊടുക്കിയ 18 കാരിയുടെ ഇംഗ്ലീഷ് വ്യാകരണപ്പിശകിനെ വിമര്‍ശിച്ച എക്‌സ് പോസ്റ്റിനെ പൊളിച്ചടുക്കി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍.
18 കാരിയായ നിഹാരികയാണ് രാജസ്ഥാനിലെ കോട്ടയില്‍ താമസിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ചത്. നിഹാരിക എഴുതിയ കത്ത് പുറത്തുവന്നിരുന്നു. ഇംഗ്ലീഷിലെഴുതിയ കത്തിലെ വാചകങ്ങളില്‍ വ്യാകരണ തെറ്റും പ്രയോഗവൈകല്യവുമുണ്ട്. രണ്ടുവരി കൂട്ടിച്ചേര്‍ത്ത് നന്നായി എഴുതാന്‍ കഴിയാത്ത ഈ കുട്ടിക്ക് ഐഐടി പ്രവേശം മോഹിച്ച മാതാപിതാക്കളാണ് തെറ്റുകാരെന്നും സമൂഹമല്ലെന്നുമാണ് കാര്‍ത്തിക് ബാലചന്ദ്രന്‍ എക്‌സില്‍ കുറിച്ചത്. യാഥാര്‍ഥ്യം മനസ്സിലാക്കാതെ മക്കളെ വലിയ മത്സരത്തിലേക്ക് തള്ളിയിടുന്ന മാതാപിതാക്കളെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. സമൂഹം പരാജയപ്പെട്ടു എന്ന കുറിപ്പോടെ എക്‌സില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റിനോട് പ്രതികരിച്ചാണ് കാര്‍ത്തിക് ഇങ്ങനെ എഴുതിയത്.
Mummy papa I can’t do JEE
I suicide. I am loser
I worstdaughter
Sorry Mummy paa
yahi last option he
ഇതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. കുറിപ്പിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം.
എന്നാല്‍ ഇംഗ്ലീഷ് അറിയാത്തത് ഐഐടി പ്രവേശനത്തിന് തടസ്സമല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ശരിയായ ഇംഗ്ലീഷ് അറിയാത്ത പലരും ഐഐടിയില്‍ പഠിക്കുന്ന കാര്യം തനിക്കറിയാമെന്നും കാര്‍ത്തികിന്റെ പരാമര്‍ശം ബോധമില്ലാത്തതാണെന്നും ഒരാള്‍ കുറിച്ചു. ആത്മഹത്യയുടെ വക്കില്‍നില്‍ക്കുന്ന ഒരു കുട്ടി എഴുതുന്ന വാക്കുകളില്‍ ഗ്രാമര്‍ തിരയുന്നതെന്തിന് എന്ന് മറ്റൊരാള്‍ ചോദിച്ചു. മറ്റു ചിലര്‍ ബാലചന്ദ്രനെ പരിഹസിച്ചും എക്‌സില്‍ അഭിപ്രായം പോസ്റ്റ് ചെയ്തു.
The society didn’t fail this girl. Her parents did.
If a 18 year old girl can’t write a couple of sentences properly, chances of her getting into IIT are abysmally low. Many parents ,instead of coming to terms with this reality, push their sons and daughters into high voltage… https://t.co/bt9HaQJW3h
— Karthik Balachandran (@karthik2k2) January 29, 2024
2024 January 29Indiatitle_en: grammar mistake in suicide post

By admin

Leave a Reply

Your email address will not be published. Required fields are marked *