കോട്ടയം: ബഡ്‌ജറ്റ് ഫണ്ടും ഗ്രാൻറ്റും നൽകാതെയും ഗ്രാമസഭ അയൽ സഭ മഹാദ്മാ ഗാന്ധി സേവാഗ്രാം എന്നിങ്ങനെ ജനായത്ത സംവിധാനങ്ങളെ അടിമുടി തകർക്കുന്ന സിപിഎം – ബിജെപി സർക്കാരുകളുടെ നീക്കം നിയമ ശില്പികളായ കോൺഗ്രസ്‌ ചെറുത്തു തോൽപ്പിക്കുമെന്ന് ഡിസിസി പ്രസിഡണ്ട്‌ നാട്ടകം സുരേഷ്. 
എഐസിസിയുടെ രാജീവ്‌ ഗാന്ധി പഞ്ചായത്തീ രാജ് സംഘദൻ സമിതി ജില്ലാ ചെയർമാൻ എ.കെ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടന്ന വമ്പൻ കോൺഗ്രസ്‌ ജനപ്രതിനിധി ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു ഡിസിസി പ്രസിഡണ്ട്‌.
ടോമി കല്ലാനി, ജോഷി ഫിലിപ്പ്, സുധാകുര്യൻ, മോഹൻ ഡി ബാബു, ജി ഗോപകുമാർ, ബിജു പുന്നതാനം, അനുപമ തലപ്പുലം, ടി വി ഉദയഭാനു, എം ജി മണി ടോമി മണ്ഡപം, പ്രൊഫ്‌ സതീഷ് ചോള്ളനി, സിബി ജോൺ, എൻ ജയചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
നിയോജകമണ്ഡലം ചെയര്‍മാന്‍മാരായ ടോമി മണ്ഡപം, കെ ടി തോമസ്, കെ എസ് രാജു, കെ പി മുകുന്ദൻ, കെ വി ഹരികുമാർ, ജയപ്രകാശ് വൈക്കം, സിസി ബോബി, സാബു പുതു പ്പറമ്പൻ, പ്രസാദ് കോണ്ടൂപ്പറമ്പിൽ, സുകു വാഴമറ്റം എ എസ് തോമസ് എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *