കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആധികം താമസിയാതെ ബിജെപിയിലെത്തുമെന്ന് സുരേഷ് ഗോപി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കണ്ണുരിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
എൻഡിഎ പദയാത്രയെ കേരളം ഭരിക്കുന്ന അധമ രാഷ്ട്രീയ പാർട്ടി ഭയക്കുന്നു. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം പിണറായിയുടെ കുടുംബവും മന്ത്രിമാരുടെ കുടുംബവും മാത്രമാണ് നന്നായത്. ഏത് കോടതിയിൽ പോയാലും മാസപ്പടി ക്കേസിൽ പിണറായിയും മകളും ശിക്ഷിക്കപ്പെടും. ജനങ്ങളെ അവർ ശരിയാക്കിക്കഴിഞ്ഞുവെന്ന് പദയാത്ര ക്യാപ്റ്റൻ കെ. സുരേന്ദ്രൻ പറഞ്ഞു.