അമ്മാൻ: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു.
സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും ഇവരാണ് ആക്രമണത്തിനു പിന്നിലെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. അതേസമയം യുഎസ് സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്.
സൈനിക താവളങ്ങള്‍ക്ക് നേരെ മുമ്പും ആക്രമണം നടന്നിട്ടുണ്ടെങ്കിലും സൈനികര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. 150ലധികം ചെറിയ ആക്രമണങ്ങള്‍ യുഎസ് സേനയെ ലക്ഷ്യമിട്ട് ഈ ഭാഗത്ത് നടന്നിട്ടുണ്ടെങ്കിലും ആളപായമുണ്ടായിട്ടില്ല.