കുവൈറ്റ്‌ സിറ്റി.ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ പ്രവാസികൾക്ക് ആതുരസേവനവുമായി പ്രവാസി വെൽഫെയർ കുവൈത്ത്. സംഘടനയുടെ സേവന വിഭാഗമായ ടീം വെൽഫെയർ കോൺഫാബ് കമ്പനിയുമായി  സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറ് കണക്കിന്  രോഗികൾക്ക് ആശ്വാസമായി.
അബുഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ചു മെഡിക്കൽ ക്യാമ്പിൽകാർഡിയോളജി ,  ഡയബറ്റിക്സ്, ജനറൽ മെഡിസിൻ, ഡെന്റൽ, എന്നീ വിഭാഗങ്ങളിൽ പ്രവാസികൾ സേവനങ്ങൾ പ്രയോജനപ്പെടുത്തി 
കുവൈറ്റിലെ പ്രമുഖ ഡോക്ടർമാരായ ഡോ :അബ്ദുൽ ഫത്താഹ്,ഡോ : യാസിർ പെരിങ്ങത്തുതൊടിയിൽ,ഡോ :മുനീറ മുഹമ്മദ്‌ കല്ലറക്കൽ, ഡോ:ഫാത്തിമത്ത് ഫസീഹ, ഡോ :ഫാത്തിമ റിഷിൻ,ഡോ :സുഹ യൂനുസ്എന്നിവർ ക്യാമ്പിൽ സേവനമനുഷ്ടിച്ചു.

നഴ്സുമാരായ ഷൈനി  നവാസ് , മിനി ഡേവിസ് , ഹസ്ബിൻ ഫായിസ് , ഹാരിസ് ഇസ്മയിൽ , കമാൽ  എന്നിവർ ക്യാമ്പിൽ മുഴുസമയ  സേവനം നിർവ്വഹിച്ചു. രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.ആസിഫ് ഖാലിദ്, ഷാനവാസ്‌ , ഉമേഷ് എന്നിവർ ഫാർമസി വിഭാഗത്തിന് നേതൃത്വം നൽകി
ടീം വെൽഫെയർ  ക്യാപ്റ്റൻ അബ്ദുറഹ്മാൻ എഴുവന്തല ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്‌മദ്‌ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ഖലീൽ റഹ്‌മാൻ,വൈസ് പ്രസിഡന്റുമാരായ ഷൌക്കത്ത് വളഞ്ചേരി,റഫീഖ് ബാബു, സെക്രട്ടറിമാരായ ഗിരീഷ് വയനാട് , സഫ്‌വാൻ, അൻവർ ഷാജി, ജവാദ് അമീർ , വിവിധ യൂണിറ്റ് പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സമാപന ചടങ്ങിൽ ഡോക്ടർമാരെയും, പാരാമെഡിക്കൽ , നഴ്സിംഗ്  വളണ്ടിയർമാരെയും ആദരിച്ചു. ടീം വെൽഫെയർ വൈസ് ക്യാപ്റ്റൻ അബ്ദുൽ വാഹിദ് നന്ദി പ്രകാശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *