ജൂലൈ 3 ന് സർക്കാർ നിയന്ത്രിത അവധി പ്രഖ്യാപിക്കണം: അല്മായ ശബ്ദം

കൊച്ചി: സീറോ മലബാർ സഭ സഭാ ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് ( ദുഖ്റാന തിരുനാൾ) ക്രൈസ്തവരായ സർക്കാർ. അർധ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി പ്രഖ്യാപിക്കണമെന്ന് അല്മായ ശബ്ദം നേതൃയോഗം സർക്കാരിനോട് വശ്യപ്പെട്ടു.
കേരളത്തിലെ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും , ആശുപത്രികളിലും ലക്ഷ കണക്കിന് ക്രൈസ്തവരായ സീറോ മലബാർ സഭ വിശ്വാസികൾ പ്രവർത്തിക്കുന്നതിനാൽ ഇവർക്ക് അന്ന് സഭാ പരമായ കുർബാന ഉൾപ്പെടെ മതപരമായ മറ്റ് തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ വേണ്ടത്ര സൗകര്യമൊരുക്കാൻ സർക്കാർ നിയന്ത്രിത അവധി ഒരുക്കണമെന്ന് അല്മായ ശബ്ദം ചൂണ്ടിക്കാട്ടി.
ജൂലൈ 3 ന് 1881. ലെ നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധിയായി പ്രഖ്യാപിക്കണം. സീറോ മലബാർ സഭ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷി ദിനം സഭാ ദിനമായി ആചരിക്കുന്നത്. അവധി നൽകണ്ടേ ആവശ്യകതയെ സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകിയതായി അല്മായ ശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *