സെമി ഫൈനല്‍
ഇന്ത്യ x ലെബനോന്‍
ബംഗ്ലാദേശ് x കുവൈത്ത്
ബംഗളൂരു – സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സെമിയില്‍ കുവൈത്ത് ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ലെബനോനാണ് സെമിയിലെ എതിരാളികള്‍. ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ കഴിഞ്ഞയാഴ്ച ലെബനോനെ ഫൈനലില്‍ തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. രണ്ട് സെമി ഫൈനലുകളും ശനിയാഴ്ചയാണ്.
ഗ്രൂപ്പ് ബി-യിലെ അവസാന ലീഗ് മത്സരത്തില്‍ ലെബനോന്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മാലദ്വീപിനെ തോല്‍പിച്ചു. മൂന്നു കളിയില്‍ അവരുടെ മൂന്നാം ജയമാണ് ഇത്. ഭൂട്ടാനെ 3-1 ന് തകര്‍ത്ത് ബംഗ്ലാദേശ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.
മാലദ്വീപിനെതിരെ ക്യാപ്റ്റന്‍ ഹസന്‍ മഅതൂഖാണ് ഇരുപത്തിനാലാം മിനിറ്റില്‍ ലെബനോന്റെ വിജയ ഗോളടിച്ചത്. നേരത്തെ സെമി ഉറപ്പാക്കിയ ലെബനോന്‍ നിരവധി പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കി. പെനാല്‍ട്ടി ബോക്‌സിന് ഏതാനും വാര പിന്നില്‍ ലഭിച്ച ഫ്രീകിക്കാണ് ഗോളിലേക്ക് വഴി തുറന്നത്. മഅതൂഖ് വളച്ചുവിട്ട ഫ്രീകിക്ക് മാലദ്വീപ് ഗോളി ഹുസൈന്‍ ശരീഫിനെയും കീഴടക്കി വല കുലുക്കി. മഅതൂഖും മുഹമ്മദ് സാദിഖും സെയ്‌നുല്‍ ആബിദീന് ഫറാനും നിരന്തരം ആക്രമിച്ചുകയറിയതോടെ മാലദ്വീപ് പ്രതിരോധം ആടിയുലഞ്ഞു. നിരവധി അവസരങ്ങള്‍ അവര്‍ പാഴാക്കി.
2023 June 28Kalikkalamtitle_en: SAFF Championship: IND semi