സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് നടി ഗീത വിജയന്‍. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ ഒരു സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം.
”അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നുമുള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുള്ള സംവിധായകനാണ്. എന്റെ അടുത്ത് കുറച്ച് റോങ്ങായിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ടെന്ന് പറയാനും പറ്റില്ല. ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ. ഒരുമാതിരി സെറ്റിലൊക്കെ എന്നെ ചീത്ത പറയുന്നു.
എല്ലാവരുടെയും മുന്നില്‍ വച്ച് ചീത്ത പറയുക. അങ്ങനെയുണ്ടല്ലോ ചിലര്‍. കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച് ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്. വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ നോ പറഞ്ഞു. ഇങ്ങനാണെങ്കില്‍ സാര്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുന്നു എന്ന് പറയേണ്ടിവന്നു..”- ഗീത വിജയന്‍ പറഞ്ഞു.