തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികളിൽ മൂന്ന് പേർ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. വവ്വാമൂലയിലെ ഒരു കടവിലായിരുന്നു സംഭവം.
വെങ്ങാനൂർ ക്രൈസ്റ്റ് കേളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഒരു വിദ്യാർഥിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കൈകോർത്ത് ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
രണ്ട് ബൈക്കുകളിലാണ് വിദ്യാർഥികൾ ഇവിടെ എത്തിയത്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.