കോഴിക്കോട്: വൈവിധ്യ സമ്പന്നമായ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിന്റെയും മുന്നോട്ടു നയിക്കുന്നതിന്റെയും പ്രധാന ചാലകശക്തിയാണ് ഭരണഘടനയെന്നും ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും ജനങ്ങളും തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. 75-ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലൂന്നി നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂ. നാമിന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം സാധ്യമായത് അങ്ങനെയാണ്. ഭരണ ഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി. ജനാധിപത്യ റിപ്പബ്ലിക് രാജ്യത്തിന്റെ അന്തസത്തയും പെരുമയും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കാൻ ഓരോ പൗരനും മുന്നോട്ടു വരേണ്ടതുണ്ട് -ഗ്രാൻഡ് മുഫ്തി പറഞ്ഞു.

പതാക ഉയർത്തൽ ചടങ്ങിൽ വിവിധ മർകസ് സ്ഥാപനങ്ങളിൽ പഠിക്കുന്ന 19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുശ സഖാഫി, ശമീം കെകെ, ഹനീഫ് അസ്‌ഹരി സംബന്ധിച്ചു.
കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മർകസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. ഗ്രാൻഡ് മുഫ്തിയുടെ റിപ്ലബ്ലിക് ദിന സന്ദേശം ക്യാമ്പസുകളിൽ വായിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *