തിരുവനന്തപുരം: യുവാവിനെ പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആഴങ്കല്‍മേലെ പുത്തന്‍വീട്ടില്‍ ശ്യാം കൃഷ്ണ(35)യെയാണ് കല്ലാമം ഷാലോം ചര്‍ച്ച് പ്രയര്‍ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മദ്യപാനം നിര്‍ത്താനായി കഴിഞ്ഞ ദിവസമാണ് ശ്യാം കൃഷ്ണയെ ബന്ധുക്കള്‍ പ്രാര്‍ത്ഥനയ്ക്കായി ചര്‍ച്ചില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതായി. ഇന്ന് രാവിലെ ഏഴിന് പ്രാര്‍ഥനാ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.