മലപ്പുറം: സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. ഉണ്ണിമുഹമ്മദാ(65)ണ് ക്രൂരമര്‍ദനത്തിന് ഇരയായത്.  തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ഇവരുടെ ബന്ധു യൂസഫാണ് ഇവരെ മര്‍ദിച്ചത്. 
മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു മര്‍ദമനം. സംഭവത്തില്‍ മഞ്ചേരി പോലീസിന് പരാതി നല്‍കി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിവെട്ടാനായി യൂസഫ് ജെ.സി.ബിയുമായി എത്തിയപ്പോള്‍ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടഞ്ഞു. കേസില്‍പെട്ട സ്ഥലമാണെന്നും വഴിവെട്ടാന്‍ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് യൂസഫും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *