തൃശൂര്‍: നിര്‍മ്മാണം നടക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് അതിഥി തൊഴിലാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജയന്, നെല്‍സണ്‍, കൊല്‍ക്കട്ട സ്വദേശിയായ അന്‍സാര്‍ അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുകളില്‍ തട്ടടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.