കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നും കഞ്ചാവും എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയായ യുവാവ് മെത്താം ഫിറ്റാമിനും കഞ്ചാവുമായി പിടിയിലായി. തളിപ്പറമ്പ് മുക്കോലയില്‍ താമസിക്കുന്ന പി. നദീറാ(28)ണ് എക്‌സൈസിന്റെ പിടിയിലായത്.
5 ഗ്രാമോളം മെത്താ ഫിറ്റാമിനും ഒരു പാക്കറ്റ് കഞ്ചാവുമാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദനന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി ഇയാള്‍ കണ്ണൂര്‍ എക്‌സൈസ് പാര്‍ട്ടിയുടെ നീരീക്ഷണത്തിലായിരുന്നു.
നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ ഇയാള്‍ ബംഗളുരുവില്‍ നിന്ന് നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും കൂടിയ വിലയ്ക്ക് ചില്ലറ വില്‍പന നടത്തുകയായിരുന്നു.
തളിപ്പറമ്പില്‍ മാത്രം ഇയാള്‍ക്കെതിരെ മൂന്നോളം മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. തളിപ്പറമ്പ്, ധര്‍മശാല തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവും മയക്കുമരുന്നും വില്‍പന നടത്തിയിരുന്നത്.
ധര്‍മശാലയില്‍ നിഫ്റ്റ്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്ക്മരുന്ന് എത്തിച്ച് കൊടുക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍. ഫോണിലുടെ മയക്കുമരുന്നിന് ആവശ്യപ്പെട്ടാല്‍ ഏതെങ്കിലും സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് അതിന്റെ ലൊക്കേഷന്‍ വാങ്ങുന്നവര്‍ക്ക് അയച്ച് കൊടുക്കുകയും ഓണ്‍ലെന്‍ പേമെന്റിലൂടെ പൈസ വാങ്ങുകയുമാണ് ഇയാളുടെ വില്‍പന രീതി.
കണ്ണൂര്‍ തെക്കി ഭാഗത്ത് മയക്കുമരുന്ന് വില്‍ക്കുന്നതിന് വരുന്നതിനിടയിലാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ പ്രിവെന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത്, വി.കെ. വിനോദ്, പ്രിവെന്റിവ് ഓഫീസര്‍ ഗ്രേഡ് ജിതേഷ് സി. സിവില്‍ എക്‌സൈസ് ഓഫിസര്‍ സനീബ് കെ. എക്‌സൈന് ഡ്രൈവര്‍ പ്രകാശന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.