അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഖാര്‍ഗെ കത്ത് നല്‍കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിച്ചതായി ആരോപിക്കപ്പെടുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഖാര്‍ഗെ കത്തില്‍ വിശദീകരിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. 
അമിത് ഷാ ഇടപെട്ട് ഗാന്ധിയുടെയും യാത്രയില്‍ പങ്കെടുത്തവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ശാരീരിക ഉപദ്രവത്തിന് കാരണമായേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോടും അസം പോലീസ് ഡയറക്ടര്‍ ജനറലിനോടും നിര്‍ദേശിക്കണമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞയാഴ്ച അസമില്‍ പ്രവേശിച്ചതു മുതല്‍ യാത്രയ്ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങള്‍ ഖാര്‍ഗെയുടെ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇസഡ് പ്ലസ് സംരക്ഷകനായ രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ അസം പോലീസ് അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ ഗുവാഹത്തിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇതിന് പിന്നാലെ പാര്‍ട്ട് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. അക്രമം, പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഗുവാഹത്തിയില്‍ നിന്ന് മാറി ഗുവാഹത്തി ബൈപാസ് ഉപയോഗിക്കണമെന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് യാത്രയോട് അസം മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. 
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടികളെ നക്‌സലൈറ്റ് തന്ത്രങ്ങള്‍ എന്നാണ് ഹിമന്ത ശര്‍മ്മ വിശേഷിപ്പിച്ചത്. മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ജനുവരി 14 ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 6,700 കിലോമീറ്റര്‍ പിന്നിട്ട് മുംബൈയില്‍ അവസാനിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍?ഗ്രസ് യാത്ര നടത്തുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *