തിരുവനന്തപുരം: 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഒരു രാഷ്‌ടമെന്ന നിലയിൽ ലിഖിത ഭരണഘടനയോടുകൂടി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് 1950 ജനുവരി 26 തീയതിയാണ്. അതിനാൽ ആ ദിവസം വർഷം തോറും റിപ്പബ്ലിക്ദിനമായി ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ടമാണ് ഇന്ത്യ. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ അഥവാ ജനപ്രതിനിധികളുടെ ഭരണക്രമമാണ് ജനാധിപത്യത്തിന്റെ സവിശേഷത.
ഒരു ജനാധിപത്യ സർക്കാരിന്‍റെ അധികാരത്തിന്റെ സ്രോതസ്സ് അതിന്റെ ഭരണഘടനയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടെതാണ്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായി ആദരിക്കപെടുന്നത് ഡോക്ടർ ഭീമറാവു റാംജി അഒബേക്കർ ആണ്.
ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാന പ്രതേകത അതിന്റെ വിസ്തൃതമായ ആമുഖമാണ്. ഒരു പരമധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാതിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ അവതരിപ്പിക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള നിയമവ്യവസ്ഥകൾ ഇന്ത്യയിൽ നിലവിലുണ്ട്, അവയുടെ പാലനം ശരിയായി നിർവഹിച്ചാൽ ഭാരതജനതക്ക് ഏറെ മുന്നേറാൻ കഴിയും.
ഇന്ത്യയുടെ ദേശീയ ഗാനം ജന ഗണമനയും ഔദ്വാഗിക പ്രഭാതഗീതം വന്ദേമതരവുമാണ്. ത്രിവർണ്ണ പതാകയും ദേശീയ ചിന്നമായ അശോകസ്തംഭവും ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തിപിടിക്കുന്നു.
കടുവ ദേശീയ മൃഗവും മയിൽ ദേശീയ പക്ഷിയും താമര ദേശീയ പുഷ്പവുമാണ്. എല്ലാ മതേതര ജനാതിപത്യ വിശ്വസിക്കൾക്കും റിപ്പബ്ലിക് ആശംസകൾ നേരുന്നു.