മാഞ്ചസ്റ്റർ: ഡിഡ്‌സ്‌ബറി ട്രാഫിക് ലൈറ്റുകൾക്ക് സമീപം രണ്ട് യുവാക്കൾ തമ്മിൽ നടന്ന തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 30 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡിഡ്‌സ്‌ബറിയിൽ പുലർച്ച 1.40 – നാണ് കൊലപാതകത്തിനാസ്പതമായ സംഭവം നടന്നത്.  കൊലപാതകി എന്ന് സംശയിക്കുന്ന 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വിട്ടു. സംഭവ കാരണം വ്യക്തമല്ല.
നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും കൊലപാതകത്തിന്റെ കാരണം ഇപ്പോൾ വ്യക്തമല്ല എന്നുമാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അലക്‌സ് വിൽക്കിൻസൺ പറഞ്ഞത്. കൂടുതൽ അന്വേഷണം നടക്കുന്നു. 
ചൊവ്വാഴ്ച പുലർച്ചെ സംഭവം സമയമായ 1.40 ന് മുൻപ് ആക്രമിക്കുന്നതിന് മുമ്പ് ഇരുവരും വെവ്വേറെ വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നതായാണ് കരുതുന്നത്. 

ഫോറൻസിക് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നതിനാൽ ഇരു ദിശകളിലും A34 കിംഗ്‌സ്‌വേ റോഡ് അടച്ചിരുന്നു.
‘ഇത്തരം ഗൗരവതരമായ ഒരു സംഭവം പ്രാദേശവാസികളെയും ദൂരെയുള്ളവരെയും ഒരേപോലെ ഞെട്ടിപ്പിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായി മനസിലാക്കാനും ഉത്തരവാദികളായ എല്ലാവരെയും തിരിച്ചറിയാനും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
‘റോഡ് അടച്ചുപൂട്ടൽ ആളുകളുടെ യാത്രയെ ബാധിക്കുമെന്ന് മനസിലാക്കുന്നു, പ്രത്യേകിച്ച് ഈ റൂട്ടിൽ ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ പോകുന്നവർക്ക്. എന്നാൽ വിപുലമായ അന്വേഷണങ്ങൾ നടത്താൻ സാധിക്കേണ്ടതിനു അടച്ചുപൂട്ടൽ ആവശ്യമായതിനാൽ പൊതുജനങ്ങളോട് ക്ഷമയും ചോദിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *