ഷാർജ: യുഎഇയിലെ ഷാ​ർ​ജ​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ കൊ​ന്ന് മ​രു​ഭൂ​മി​യി​ൽ കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ.
മു​ട്ട​ട സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ വി​ൻ​സ​ന്‍റ് (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട് പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.
അ​നി​ൽ കു​മാ​ർ ശാ​സി​ച്ച​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഇ​യാ​ളെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന് മ​രു​ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ട​താ​യി പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. മൃ​ത​ദേ​ഹം മ​രു​ഭു​മി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ രാ​ജ്യം വി​ട്ട​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം മ​രു​ഭു​മി​യി​ൽ നി​ന്ന് നേ​ര​ത്തേ ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
ദു​ബൈ​യി​ലെ ടി ​സിം​ഗ് ട്രേ​ഡിം​ഗ് എ​ന്ന് സ്ഥാ​പ​ന​ത്തി​ൽ 36 വ​ർ​ഷ​മാ​യി പി​ആ​ർ​ഒ​യാ​ണ് കൊ​ല്ല​പ്പെ​ട്ട അ​നി​ൽ. ജ​നു​വ​രി ര​ണ്ടി​നാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്.
തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed