തനിമ ഹജ്ജ് വോളന്റിയർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: തനിമയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജ് സേവനത്തിനു ജിദ്ദയിൽ നിന്നും പോകുന്ന വളണ്ടിയർ മാർക്കുള്ള ട്രെയിനിങ്ങും , വളണ്ടിയർ ജാക്കറ്റ് റിലീസിംഗും സംഘടിപ്പിച്ചു . ഷറഫിയ ഐ ബി എം മദ്രസ്സയിൽ വെച്ച് നടന്ന സംഗമത്തിൽ തനിമ അഖില സൗദി ഹജ്ജ് സെൽ കൺവീനർ സി എച് ബഷീർ അധ്യക്ഷനായിരുന്നു .

ഈ വർഷത്തെ വളണ്ടിയർ ജാക്കറ്റ് തനിമ അഖില സൗദി ജനറൽ സെക്രട്ടറി എൻ കെ റഹീം, വളണ്ടിയർ ക്യാപ്ടൻ മുനീർ ഇബ്രാഹിമിന് നൽകി നിർവഹിച്ചു. ഹജ്ജ് ദിനങ്ങളിൽ മീന കേന്ദ്രീകരിച്ചാണ് ജിദ്ദയിൽ നിന്നുമുള്ള വളണ്ടിയർമാരുടെ പ്രവർത്തനം. ഇരുനൂറോളം വളണ്ടിയർ മാരാണ് ഇക്കുറി ജിദ്ദയിൽ നിന്നും സെർവീസിനുണ്ടാകുക എന്ന് വളണ്ടിയർ ടീം കോർഡിനേറ്റർ കുട്ടി മുഹമ്മദ് പറങ്ങോടത് അറിയിച്ചു. ഹജ്ജ് വളണ്ടിയർ സേവനത്തിന്റെ മാധുര്യം എന്ന വിഷയത്തിൽ സാജിദ് പാറക്കൽ സംസാരിച്ചു . തുടർന്ന് വഹജ്ജ് സേവന പ്രവർത്തനങ്ങളുടെ മാർഗരേഖയും, നിർദ്ദേശങ്ങളും എം മാപ്പ് റീഡിങ് ട്രെയിനിങ്ങും മുനീർ ഇബ്രാഹിം അവതരിപ്പിച്ചു.അസീബ് ഏലച്ചോലയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച പ്രോഗ്രാമിൽ കുട്ടി മുഹമ്മദ് സ്വാഗത ഭാഷണം നടത്തി.
തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് നജ്മുദ്ധീൻ അമ്പലങ്ങാടൻ സമാപന പ്രസംഗം നടത്തി. നമ്മുടെ പ്രവർത്തനങ്ങൾ സർവ ശക്തന്റെ പ്രീതി മാത്രം കാംഷിച്ചുള്ളതാവണമെന്നും അല്ലാഹുവിന്റെ വിളിക്കു ഉത്തരം നല്കാൻ ഇവിടെ എത്തിച്ചേർന്നിട്ടുള്ള ഹാജിമാർക്ക് അവരുടെ കർമം നിർവഹിക്കാനും , നമുക്ക് നിസ്വാർത്ഥ സേവനം നിർവഹിക്കാനും നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും അദ്ദേഹം ഓർമപ്പെടുത്തി .

By admin

Leave a Reply

Your email address will not be published. Required fields are marked *