ദുബായി: സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കി2023ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു. രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് സൂര്യകുമാര്‍ യാദവിന് പുറമെ ഐസിസി ടി20 ടീമില്‍ ഇടം നേടിയ ഇന്ത്യൻ താരങ്ങള്‍.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഫില്‍ സാള്‍ട്ട് മാത്രമാണ് ടി20 ടീമിലെത്തിയത്. വിന്‍ഡീസ് താരം നിക്കോളാസ് പുരാന്, ന്യൂസിലന്‍ഡിന്റെ മാര്‍ക്ക് ചാപ്മാന് , ഉഗാണ്ട താരം അല്‍പേഷ് രാംജാനി, അയര്‍ലന്‍ഡിന്റെ മാര്‍ക് അഡയര്‍, സിംബാബ്വെ താരങ്ങളായ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് ഗരാവ എന്നിവരും ഐസിസി ടീമിലുണ്ട്.
കഴിഞ്ഞ വര്‍ഷം 18 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറി ഉൾപ്പടെ 733 റൺസ് നേടി സൂര്യകുമാര്‍ യാദവ് ഐസിസി അംഗരാജ്യങ്ങളില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ രവി ബിഷ്ണോയ്, 15 മത്സരങ്ങളില്‍ 430 റണ്‍സടിച്ച യശസ്വി ജയ്സ്വാള്‍, 21 മത്സരങ്ങളില്‍ 26 വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗ് എന്നിവരും ഇന്ത്യയിൽ നിന്ന് ഐസിസി ടീമിൽ ഇടംതേടി.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഫിൽ സാൾട്ട്, നിക്കോളാസ് പൂരൻ, മാർക്ക് ചാപ്മാൻ, സിക്കന്ദർ റാസ, അൽപേഷ് രാംജാനി, മാർക്ക് അഡൈർ, രവി ബിഷ്ണോയ്, റിച്ചാർഡ് നഗാരവ, അർഷ്ദീപ് സിംഗ്.