കെ സുധാകരന്റെ അറസ്റ്റിൽ ജിദ്ദ  ഒ ഐ സി സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: പിണറായി സര്ക്കാരിന്റെ വ്യജ തട്ടിപ്പുകളുടെ പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാനുള്ള ഗൂഡാലോചനയുടെ ഭാഗമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ കെട്ടുകഥകളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഘംത്തിൽ സംസാരിച്ചക്കവർ അഭിപ്രായപ്പെട്ടു . പല കാലഘട്ടങ്ങളിലും കെ സുധാകരനെതിരെ സി പി എമ്മും കണ്ണൂർ ലോബിയും അക്രമങ്ങൾ അഴിച്ച് വിടുകയും വധശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതൊന്നും പോരാഞ്ഞിട്ടാണിപ്പോൾ കേരളാ സർക്കാരിനെതിരെയുള്ള വിവിധങ്ങളായ അഴിമതികളും സ്വജനപക്ഷപാതവും വെളിച്ചത്ത് കൊണ്ട് വരുന്നതിലുള്ള പ്രതിഷേധവും നിരാശയുമാണ് ഗോവിന്ദനും സിപിഎമ്മും ഇതുപോലെയുള്ള കൈവിട്ട കളികൾ കളിക്കുന്നതെന്നും ഈ കളി തീക്കളിയാണെന്നും പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

ജനാതിപത്യ രാജ്യത്ത് പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശമുണ്ട്, എന്നാൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കള്ള കേസുകളുണ്ടാക്കി അറസ്റ്റ് ചെയ്യന്നത് ഫാസിസ്റ്റു സിദ്ദാന്തമാണെന്നും കോട്ടിട്ട മോദിയുടെ കോപ്പിയടിയാണ് മുണ്ടെടുത്ത മോഡി ചെയ്യുന്നതെന്നും ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യ കാഹളം മുഴക്കിയ അന്ന്തന്നെ ഇതുപോലെയുള്ള അറസ്റ്റു നാടകം ബി ജെ പിയെയും മോഡിയെയും പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് കെ ടി എ മുനീർ അദ്യക്ഷത വഹിച്ചു.അബ്ബാസ് ചെമ്പൻ, മാമതു പൊന്നാനി, അലി തേക്കുതോട്, നൗഷാദ് അടൂർ, അസാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, രാധാകൃഷ്‌ണൻ കാവുമ്പായി, സമീർ നദവി കുറ്റിച്ചൽ, ഉസ്മാൻ കുണ്ടുകവിൽ, ഷിനോയ് കടലുണ്ടി, അഷ്‌റഫ് വടക്കേകാട്, ജോർജ് ജോയ്, നാസ്സർ സൈൻ, സമാൻ വാഴക്കാട്, അമീർ പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *