അൽബാഹ – അൽബാഹക്കു സമീപം അൽമഖ്വായിലെ അൽജുവയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാറും അധ്യാപികമാർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ഒമ്പതു പേർക്ക് പരിക്കേറ്റു. റെഡ് ക്രസന്റിനു കീഴിലെ നാലു ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ രണ്ടു ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തിയും പ്രാഥമിക ശുശ്രൂഷകൾ നൽകിയും പരിക്കേറ്റവരെ അൽമഖ്വാ ജനറൽ ആശുപത്രിയിലേക്ക് നീക്കി. പരിക്കേറ്റവരിൽ അഞ്ചു പേർക്ക് ഇടത്തരം പരിക്കും മൂന്നു പേർക്ക് നിസാര പരിക്കും ഒരാൾക്ക് ഗുരുതര പരിക്കുമാണ് നേരിട്ടതെന്ന് അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്റാനി അറിയിച്ചു.
2024 January 22SaudiAlbahaaccidenttitle_en: car accident in Al baha