കുവൈത്ത് സിറ്റി : പുതിയ കുവൈത്ത് കെ.എം.സി.സി. തിരൂരങ്ങാടി  മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. അബ്ബാസിയ  കെ.എം.സി.സി. ഓഫീസിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ 2023 – 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡന്റ്‌ ഫഹദ് പൂങ്ങാടൻ (പ്രസിഡന്റ്‌), സലീം പരപ്പനങ്ങാടി (ജനറൽ സെക്രട്ടറി )സമീർ ചെട്ടിപ്പടി (ട്രഷറർ ), വൈസ് പ്രസിഡന്റുമാരായി മുസ്തഫ പരപ്പനങ്ങാടി, അയ്യൂബ് പാലച്ചിറമാട്, ഷെരീഫ് തിരൂരങ്ങാടി  , ആബിദ് സി.പി. പുതുപ്പറമ്പ് സെക്രട്ടറിമാരായി ഹുസൈൻ തടത്തിൽ, മൻസൂർ ചെട്ടിയാംകിണർ, ആബിദ് ചുള്ളിപ്പാറ, മുഹമ്മദ്‌ കുട്ടി എന്നിവരെയും തെരഞ്ഞെടുത്തു.
ഇല്ല്യാസ് വെന്നിയൂർ, മുസ്‌തഫ പരപ്പനങ്ങാടി, സലാം ചെട്ടിപ്പടി, അയ്യുബ് പുതുപ്പറമ്പ്, സമീർ ചെട്ടിപ്പടി എന്നിവരെ ജില്ലാ കൗൺസിലർമാരായും തെരഞ്ഞെടുത്തു.
മുസ്തഫ പരപ്പനങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ടേണിങ് ഓഫീസർ മുജീബ് നിറമരുതൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ഷുക്കൂർ നിരീക്ഷകനായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed