കൊച്ചി: നിർത്തിയിട്ടിരുന്ന കാറിന്റെ മിറർ ഹാൻഡിലിൽ തട്ടി സ്കൂട്ടർ വലത് വശത്തേക്ക് മറിഞ്ഞ് ടാങ്കർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചെങ്ങമനാട് പറയമ്പം സ്വദേശി ഇസ്മയി(72)ലാണ് മരിച്ചത്. ആലുവയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇസ്മയിൽ.
വഴിയരികിലെ സൂപ്പർമാർക്കറ്റിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മിറർ ഹാൻഡിലിൽ തട്ടി സ്കൂട്ടർ വലത് വശത്തേക്ക് മറിയുകയും തൊട്ട് പിന്നാലെ വന്ന ടാങ്കർ ലോറി ഇസ്മയിലിന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. ആലുവ പറവൂർ കവല സിഗ്നൽ ഭാഗത്ത് ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടം.