നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുണ്ട്. നായിക നായകനിലൂടെ ശ്രദ്ധേയനായ തേജസുമായുള്ള താരത്തിന്റെ കല്യാണവും ആരാധകർ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ മാളവിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. നിങ്ങളൊരു ദൂര ബന്ധത്തിലാണെങ്കിൽ എന്ന ടാഗോഡ് കൂടിയാണ് വീഡിയോ. ദൂരയുള്ള ഭർത്താവിനോട് നിങ്ങളുടെ ഒരു ദിവസം വിവരിക്കുന്നത് ഇങ്ങനെയായിരിക്കും എന്ന ക്യാപ്‌ഷനും മനോഹരമായ വീഡിയോയ്ക്ക് മാളവിക നൽകുന്നു. അടിപൊളി സാരിയിൽ മനോഹരമായ സ്ഥലത്തുന്നു ഫോൺ ചെയ്യുന്നതാണ് വീഡിയോയിൽ.
കാര്യങ്ങൾ വിശദീകരിക്കുന്നതും, പരിഭവം കാണിക്കുന്നതും, പറയുന്ന കാര്യങ്ങൾ മൂളി കേൾക്കുന്നതുമെല്ലാം മാളവിക വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സത്യമാണെന്ന് പലരും കമന്റിലൂടെ അഭിപ്രായപ്പെടുന്നുമുണ്ട്.തേജസ് അഭിനയ മോഹം വിട്ട് മെർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്. ജോലിയുടെ ഭാഗമായി കപ്പലിലാണ് തേജസ് ഇപ്പോൾ. ഏതാനും മാസങ്ങൾക്ക് ശേഷമേ തേജസ് മടങ്ങിയെത്തുകയുള്ളൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *