പ്യോങ്യാങ്: വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന ആണവായുധം പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാനും അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്നുള്ള സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെയാണ് പരീക്ഷണം.
സംയുക്ത നാവികാഭ്യാസം ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ കഴിയുന്ന ആണവായുധ സംവിധാനമായ ഹെയ്ൽ 523 പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പറഞ്ഞു.
അടുത്തിടെയാണ് ജെജു ദ്വീപിലെ കടലിൽ അമേരിക്കയുടെ നേതൃത്വത്തിൽ സംയുക്ത നാവികാഭ്യാസം നടന്നത്.