കുവൈറ്റ് സിറ്റി: കുവൈറ്റിലെ സജീവ സാമൂഹ്യ പ്രവർത്തകയായ ഷൈനി ഫ്രാങ്കിന്റെ ജ്യേഷ്ഠ സഹോദരി ത്രേസ്യ ഡയസ് (62 വയസ്) നാട്ടിൽ അന്തരിച്ചു. പരേത ഏതാണ്ട് മൂന്നു ദശാബ്ദക്കാലം കുവൈറ്റിൽ സ്പെഷ്യൽ സ്കൂളിൽ ജോലി ചെയ്തിരുന്നു. 
നാട്ടിൽ തൃശ്ശൂർ പുത്തൂരിൽ ബേദ്സാ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച് അഗതിമന്ദിരവും പ്രായമായവർക്കുള്ള കെയർ ഹോമും നടത്തിവരികയായിരുന്നു. വികലാംഗ ക്ഷേമ ഫെഡറേഷന്റെ സംസ്ഥാന അദ്ധ്യക്ഷയായി പ്രവർത്തിച്ചുകൊണ്ട് ഡിഫറന്റ്ലി ഏബ്ല്ഡ് ആയവരുടെ ക്ഷേമത്തിനായി സമൂഹവിവാഹവും തൊഴിൽ സംരംഭങ്ങളുമടക്കം നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.                           
ത്രേസ്യ ഡയസ്സിന്റെ നിര്യാണത്തിലൂടെ ഒരു മികച്ച സാമൂഹ്യപ്രവർത്തകയെയാണു നഷ്ടമായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി സാന്ത്വനം കുവൈറ്റും തൃശ്ശൂർ അസോസിയേഷനും അടക്കമുള്ള നിരവധി സംഘടനകൾ അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *