കണ്ണൂര്‍: 50 വര്‍ഷം പഴക്കമുള്ള വീടിനു 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഗൃഹനാഥനു 40,000 രൂപ സെസ് ചുമത്തി തൊഴില്‍ വകുപ്പ്. കണ്ണൂര്‍ കേളകത്തെ കര്‍ഷകന്‍ പുതനപ്രയിലെ തോമസിനാണ് നോട്ടീസ് കിട്ടിയത്. റവന്യൂ വകുപ്പ് അളന്നതിനേക്കാള്‍ കൂടുതല്‍ തറ വിസ്തീര്‍ണം രേഖപ്പെടുത്തിയാണ് സെസ് കണക്കാക്കിയത്. പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്നാണ് വകുപ്പിന്റെ മറുപടി.
അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്റെ ഇരട്ടിത്തുക സര്‍ക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്നും നിയമ നടപടിക്കൊരുങ്ങുകയുമാണ് തോമസ്. പത്ത് വര്‍ഷം മുമ്പായിരുന്നു അറ്റകുറ്റപ്പണി. മേല്‍ക്കൂരയുടെ ചോര്‍ച്ചയും പട്ടിക ചിതലരിച്ചതും കാരണം കുറച്ചുഭാഗം ഷീറ്റിട്ടു. 20,000 രൂപയാണ് ഇതിനു ചെലവ് വന്നത്. 2016ല്‍ റവന്യൂ വകുപ്പ് 6000 രൂപ കെട്ടിട നികുതി ഈടാക്കി.
തറവിസ്തീര്‍ണം അളന്നത് 226.72 ചതുരശ്ര മീറ്റര്‍. തറവിസ്തീര്‍ണം 316. 2. റവന്യൂ വകുപ്പ് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍. ആകെ നിര്‍മാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം. അതിന്റെ ഒരു ശതമാനമായ 41,264 രൂപ സെസായി അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കെട്ടിടത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, ലഭിച്ചത് 2016ല്‍ കെട്ടിട നികുതി അടച്ച വിവരങ്ങളാണെന്നും അതനുസരിച്ച് സ്‌ക്വയര്‍ മീറ്ററിന് 11000 രൂപ കണക്കാക്കി നിര്‍മാണച്ചെലവ് നിശ്ചയിച്ചെന്നും തൊഴില്‍ വകുപ്പ് പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *