കണ്ണൂര്‍: ഷണ്ടിങ്ങിനിടെ കണ്ണൂര്‍-ആലപ്പുഴ (16308) എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ പാളം തെറ്റി. ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം.
രാവിലെ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വച്ച് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.
രാവിലെ 5.10നാണ് ട്രെയിന്‍ കണ്ണൂരില്‍ നിന്നു പുറപ്പെടുന്നത്. എന്നാല്‍ ഇന്ന് 6.43നാണ് സര്‍വീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്.