വാഷിംഗ്ടൺ: പഠന വായ്പ എടുത്ത 74,000 പേർക്കു കൂടി ഒഴിവു നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതായി എൻ ബി സി റിപ്പോർട്ട് ചെയ്തു. $5 ബില്യനാണ് എഴുതി തള്ളുക.  
പത്തു വർഷമായി പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനം അനുഷ്‌ടിച്ച 44,000 പേർക്കു അതു കൊണ്ട് തന്നെ വായ്പ ഒഴിവായെന്നു ബൈഡൻ പറഞ്ഞു. അതിൽ അധ്യാപകർ, നഴ്‌സുമാർ, അഗ്നിശമന സേനാ അംഗങ്ങൾ എന്നിവരുണ്ട്. 
കടം തിരിച്ചടക്കാൻ 20 വർഷമെങ്കിലും ജോലി ചെയ്ത 30,000 പേരും ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. അവർക്കു ആശ്വാസം ലഭിച്ചിരുന്നില്ല. 
കഴിഞ്ഞ വർഷം ബൈഡൻ പ്രഖ്യാപിച്ച വായ്പാ മാപ്പു പദ്ധതി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചില്ല എന്നതായിരുന്നു തടസം. അതിനു ശേഷം വൈറ്റ് ഹൌസ് ഏതാനും ചെറിയ ആനുകൂല്യ പദ്ധതികൾ പ്രഖ്യാപിച്ചു. 
വെള്ളിയാഴ്ച പ്രഖ്യാപിച്ച ഇളവുകൾ ഉൾപ്പെടെ 3.7 മില്യൺ പേർക്ക് ബൈഡൻ ആനുകൂല്യം എത്തിച്ചിട്ടുണ്ട്. ഡിസംബറിൽ പ്രസിഡന്റ് 80,000ത്തിലേറെ ആളുകൾക്കായി $4.8 ബില്യൺ വായ്പ ഒഴിവാക്കിയിരുന്നു.   

By admin

Leave a Reply

Your email address will not be published. Required fields are marked *